ജോസ് ടി.
”മാധ്യമം മാധ്യമം എന്നു പറഞ്ഞു നിങ്ങൾ എന്തിനിത്ര ബേജാറാകുന്നു? ഇതൊരു obsession അല്ലേ” എന്നു ചില സുഹൃത്തുക്കൾ ചോദിക്കുന്നു.
”സാങ്കേതികവിദ്യ മാറുമ്പോൾ പഴയ വിദ്യയിലൂന്നിയ മാധ്യമങ്ങളും മാറും. അതിൽ ഇത്ര പറയാൻ എന്തിരിക്കുന്നു?” അങ്ങനെയും ചോദ്യമുണ്ട്.
ഇരുപതിരുപത്തഞ്ചു വർഷം മുമ്പുവരെ ഞാൻ വല്ലാതെ ബേജാറായിരുന്നു. അക്കാലത്ത് ”ആശയവിനിമയരംഗത്തെ ജീർണതകൾക്കെതിരെ” എന്ന തലവാചകവുമായി തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ പ്രസംഗിച്ചു നടന്നിട്ടുണ്ട്. സർവകലാശാലാ യൂണിയൻ ശില്പശാലകൾ മുതൽ ഗ്രാമീണ വായനശാലാ സെമിനാറുകൾ വരെ, കാത്തലിക് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ഫെഡറേഷൻ മുതൽ പുരോഗമന കലാ-സാഹിത്യസംഘം വരെ, നാഷണൽ സർവ്വീസ് സ്‌കീം മുതൽ ലോക്കൽ സോഷ്യൽ സർവ്വീസ് സൊസൈറ്റി വരെ…
Continue reading “ഞാനല്പം ബേജാറാണു സുഹൃത്തേ”