ഒരുമയുടെ ഭാഷയും ശാസ്ത്രവും സാങ്കേതികവിദ്യയും സമ്പദ്ഘടനയും അന്താരാഷ്ട്രീയമായി വികസിപ്പിക്കുകയാണു പുതുയുഗത്തിലെ ആത്മബോധമുള്ള കുഞ്ഞുങ്ങൾ. അവരാണു കാർമികർ/കർമികൾ. അവർക്കു ജീവിതത്തിൽ എല്ലാ കർമവും തിരുക്കർമ്മമാകും. ദൈനംദിനവേഷത്തിൽ കവിഞ്ഞ ഒരു തിരുക്കർമ്മവേഷം അവർക്കു വേണ്ടിവരുന്നില്ല. പഴന്തലമുറകളുടെ വാഗ്വാദത്തിന്റെയും പോരാട്ടത്തിന്റെയും സൂത്രവിദ്യകൾക്കു പകരം അവർ സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും സാങ്കേതികവിദ്യ തീർക്കും. യുദ്ധമല്ല, സമാധാനമാണ് ഇനി പൊട്ടിപ്പുറപ്പെടുക. നന്നായി പറഞ്ഞാൽ, നീതിനിഷ്ഠമായ സമാധാനത്തിന്റെ പൊട്ടിവിരിയൽ (“കുരിശും യുദ്ധവും സമാധാനവും” പേജ് 80)
സ്നേഹാവതാരങ്ങളെ എന്നേക്കുമായി കുരിശുമരങ്ങളിൽ കെട്ടാൻ ശ്രമിക്കുന്നവരുടെ ഹയരാർക്കിക്കൽ അധികാരഘടനകളെ മറികടന്ന്, ഇന്റർനെറ്റ്‌വർക്ഡ് ആവുന്ന ജനങ്ങളുടെ സ്നേഹബോധവികാസം നീതിനിഷ്ഠമായ ശാന്തലോകത്തിന്റെ സൃഷ്ടിയിലേക്ക് അതിത്വരണത്തോടെ (progressive acceleration) നീങ്ങിക്കൊണ്ടിരിക്കുന്നു. യുദ്ധയുഗാന്ത്യത്തിൽ സമാധാനയുഗം പൊട്ടിവിടരുന്നു. മൊട്ടു പൊട്ടി പൂവിരിയുംപോലെ നിശ്ശബ്ദം. ന്യൂസ് ക്യാമറകൾക്ക് അതു പിടിതരുന്നില്ല. പുതുവസന്തം ഒരു ഫ്രെയിമിലും ഒതുങ്ങുന്നില്ല (പേജ് 24)
Continue reading “ന്യൂസ് ക്യാമറകൾക്കു പിടിതരാത്ത ഭാവി (KYS Takeaways – 1)”