കരുത്തൊടു വാങ്ങാൻ ഒരു പന്തം

ജോസ് ടി

കാലമിത്രയും ജീവിച്ച് ഞാൻ ആകെ നേടിയത് ഈയൊരു അറിവാണ്: അൻപ് അഭയം.

ഔപചാരിക അറിവ് നേടിയിരുന്ന കാലത്ത്, തിരുവനന്തപുരം അകാശവാണിയുടെ യുവവാണി തുടങ്ങുമ്പോഴത്തെ ആ വൈലോപ്പള്ളിക്കവിത ഇപ്പോഴും ഞരമ്പുകളിൽ പന്തംകൊളുത്തുന്നു.

”ഓരോ തുള്ളി ചോരയിൽനിന്നും”എന്ന ഉശിരൻ സിനിമാഗാനത്തിന്റെ അതേ ഈണമിട്ടാണ് ആകാശവാണി വൈലോപ്പിള്ളിയുടെ ‘പന്തങ്ങൾ’ ചെറുപ്പക്കാർക്കു കൈമാറിയത്. പിൻവാങ്ങുന്ന തലമുറ പിന്നാലെ വരുന്നവർക്ക് അർപ്പിക്കുന്ന അഭിവാദ്യം: ”വാങ്ങുകയായി ഞങ്ങൾ, കരുത്തൊടു വാങ്ങുക വന്നീ പന്തങ്ങൾ”.

ആ കരുത്ത്, ആ ധൈര്യം, അതു കരുണാർദ്രസ്‌നേഹത്തിന്റെ ഭാവമാണെന്ന് ഇപ്പോൾ ഞാൻ അറിയുന്നു. ഭയം അതിന്റെ അഭാവംതന്നെ. ഭയരഹിതരായിരിക്കുമ്പോഴാണു നാം സ്‌നേഹിക്കുന്നത്. ഭീരുത്വത്തിൽ നാം ശത്രുതപുലർത്തുകയും വെറുക്കുകയും കലഹിക്കുകയും ആക്രമിക്കുകയും പ്രത്യാക്രമിക്കുകയും ചെയ്യുന്നു.

Continue reading “കരുത്തൊടു വാങ്ങാൻ ഒരു പന്തം”