കിട്ടാനുള്ള പുതിയ ലോകം കിട്ടിയപ്പോൾ, കഷ്ടം!

ജോസ് ടി.

ഞാനുൾപ്പെട്ട തലമുറ വല്ലാത്തൊരു വിമ്മിട്ടം അനുഭവിക്കുന്നതുപോലെ കാണപ്പെടുന്നു. കാണണമെന്നു ചെറുപ്പത്തിൽ ആഗ്രഹിച്ചതു സംഭവിച്ചുകഴിഞ്ഞപ്പോൾ, അതു കാണാൻ പറ്റാതെപോകുന്ന വിഷമസ്ഥിതി.

എല്ലാം ശരിയാവണം, എല്ലാം ശരിയാക്കണം എന്നായിരുന്നൂ ചിന്ത. അതിനുവേണ്ടിയുള്ള എഴുത്തും പ്രസംഗവും ചൊൽക്കാഴ്ചയും പോസ്റ്ററൊട്ടിക്കലും. കേരള സംസ്ഥാനത്തോടൊത്തു പിറന്നുവീണ ആൺകുട്ടികളുടെ ബാല്യകൗമാര യൗവനങ്ങൾ അങ്ങനെയായിരുന്നു.

Continue reading “കിട്ടാനുള്ള പുതിയ ലോകം കിട്ടിയപ്പോൾ, കഷ്ടം!”

ഈ വാർത്തകൾക്കു നടുവിൽ നമുക്ക് എങ്ങനെ പ്രത്യാശിക്കാനാവും എന്ന ചോദ്യത്തിനുമുന്നിൽ വിനയപൂർവ്വം

ജോസ് ടി.

നമ്മുടെ തലമുറയുടെ ബോധത്തെ കച്ചവട വാർത്താമാധ്യമങ്ങൾ വല്ലാതെ പീഡിപ്പിച്ചു. നമ്മുടെ ബുദ്ധി മന്ദിക്കുന്നിടംവരെ വാർത്തകൾകൊണ്ട് അവർ നമ്മെ രസിപ്പിച്ചു.

അക്രമം, അനീതി, പീഡനം, അഴിമതി….. എല്ലാം നമ്മൾ അറിഞ്ഞിരിക്കേണ്ടേ? അതായിരുന്നു ചോദ്യം. നമ്മൾ ‘ഉവ്വ് ‘ എന്നു പറഞ്ഞു.

ശരി. ആയിരം ഉണ്ണിക്കണ്ണന്മാർ നിരന്ന ശോഭയാത്രയിൽ മയിൽപ്പീലി താഴെപ്പോയതിനു കരയുന്ന ഒരൊറ്റ കണ്ണന്റെ ചിത്രം അവർ മുഖചിത്രമാക്കി.

Continue reading “ഈ വാർത്തകൾക്കു നടുവിൽ നമുക്ക് എങ്ങനെ പ്രത്യാശിക്കാനാവും എന്ന ചോദ്യത്തിനുമുന്നിൽ വിനയപൂർവ്വം”

ചരിത്രത്തിൽ നിങ്ങൾക്ക് ഏതു നാഴികക്കല്ലും നാട്ടാം

Illustration showing historic landmarks in human evolution

ജോസ് ടി.

ഞായർ പുലരുമ്പോഴേ ചിലർ കുർബാന കൂടാൻ പോകും. തിങ്കൾ പുലരുമ്പോൾ ചിലർ തൊഴാൻ പോകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചിലർ നിസ്‌കരിക്കാൻ പോകും.

ഇപ്പോൾ കലണ്ടറിൽ എല്ലാ ദിവസത്തിനും ഒരേ നിറമാണ്. എല്ലാം ഒന്നുപോലെ ആയിക്കൊണ്ടിരിക്കുന്നു. അതു കാണാത്തവരില്ല.

ആ പുറംകാഴ്ചയ്ക്കപ്പുറം ഒരു കാഴ്ച കാണാം – വാണിജ്യവാർത്തകളുടെ തലക്കെട്ടുകൾക്കപ്പുറം സംഭവിക്കുന്ന, ലോകത്തിലെ യുഗമാറ്റത്തിന്റെ മഹാകാഴ്ച.

Continue reading “ചരിത്രത്തിൽ നിങ്ങൾക്ക് ഏതു നാഴികക്കല്ലും നാട്ടാം”

ശുഭരാത്രിവിചാരമായോ ശുഭദിനചിന്തയായോ വായിക്കാം

ജോസ് ടി.

”ഈ മഹാവ്യാധിയുടെ കാലം കഴിയില്ലേ? എത്രകാലം ഇങ്ങനെ കോവിഡ് പ്രൊട്ടോകോളിൽ പേടിച്ചു വീട്ടിലിരിക്കും? ചുമ്മാ നമുക്കു പുറത്തിറങ്ങി നടക്കാം.”

പഴയ ചില കൂട്ടുകാർ പറയുന്നു. അവരുടെ രണ്ടു ചോദ്യങ്ങൾക്കും, പിന്നെ ആ ക്ഷണത്തിനും ഞാൻ മറുപടി പറയണം.

Continue reading “ശുഭരാത്രിവിചാരമായോ ശുഭദിനചിന്തയായോ വായിക്കാം”

പുതിയ ലോകത്തിലേക്ക് ഭൂമി ഉറങ്ങിയുണരുന്നു

ജോസ് ടി.

പഴയ ലോകത്തിന്റെ ചരിത്രത്തിലെ നീളമേറിയ ഒരു പകൽ കഴിഞ്ഞ്, പുതിയ ലോകത്തിന്റെ പ്രഭാതത്തിലേക്കു നാം നീങ്ങുകയാണ്.

നമ്മൾ ഉറങ്ങുമ്പോൾ, അകലെയൊരിടത്ത് പ്രഭാതത്തിന്റെ ആദ്യരശ്മികൾ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. നമ്മളും അതിന്റെ പ്രകാശത്തിൽ കുളിക്കാൻ അധികം താമസമില്ല.

Continue reading “പുതിയ ലോകത്തിലേക്ക് ഭൂമി ഉറങ്ങിയുണരുന്നു”